വാകക്കാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിമുക്ത സമൂഹ സൃഷ്ടിക്കായി വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ കുട്ടികളും രംഗത്ത്. ലഹരിയില്ലാത്ത നല്ലൊരു നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിനായി ലഹരിയുടെ കെണികളിൽപ്പെടാതെ ഉയര്‍ന്നു പറക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന ‘ചിറക്” എന്ന പദ്ധതിക്ക് സ്കൂളില്‍ തുടക്കം കുറിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായി വീടുകള്‍ തോറും നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ആന്‍ മരിയ അമല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ കണ്ണന്താനം അധ്യക്ഷതവഹിച്ചു.
വീടുകള്‍ കയറി നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ വിദ്യാര്‍ഥി ജീവ മനു നേതൃത്വം നല്കി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റെസ്, പിടിഎ പ്രസിഡന്റ് ടോമി മാറാമറ്റം, അധ്യാപകരായ അനു അലക്സ്, രഞ്ജു മരിയ, ജീമോന്‍ മാത്യു, മനു കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.